ഞാൻ നിന്നെ സ്നേഹിച്ചത് നിൻ്റെ ആകാശത്തെ ഇടുങ്ങിയതാക്കാനല്ല
പിന്നെയോ എൻ്റെ ആകാശവും ,നിൻ്റെ ആകാശവും കൂട്ടി ചേർത്ത് നമ്മുടെ ആകാശം വലുതാക്കാനാണ് ........
ഞാൻ നിന്നെ സ്നേഹിച്ചത് നിൻ്റെ ചിറകുകൾ അരിഞ്ഞു നിന്നെ പറക്കാനനുവദിക്കാതിരിക്കാനല്ല ... പിന്നെയോ... നമ്മടെ ചിറകുകൾ ചേർത്ത് വച്ച് കൂടുതൽ ദൂരം പറക്കാനാണ് ......ഉയരങ്ങൾ താണ്ടാനാണ്
ഞാൻ നിന്നെ സ്നേഹിച്ചത് നിൻ്റെ സ്വപ്നങ്ങളും മോഹങ്ങളും തകർക്കാനല്ല....പിന്നെയോ , നമ്മുക്ക് ഒരുമിച്ചു സ്വപ്നങ്ങൾ കാണാനാണ് ......

No comments:
Post a Comment