ഇതുവരെ അർത്ഥമറിയാത്ത ഒരു ചോദ്യത്തിൻ്റെ ഉത്തരം തേടിയുള്ള യാത്രയായിരുന്നു. നീയുമായി കണ്ടുമുട്ടിയതായിരുന്നു എൻ്റെ ജീവിതത്തിലെ turning point
നിറം മങ്ങിയ എൻ്റെ ജീവിതത്തിലെ നിറകാഴ്ചയായിരുന്നു നീ നിറങ്ങളില്ലെങ്കിൽ പിന്നെ ചിത്രകാരന് എന്ത് പ്രസക്തി ?.. അതെ നിറങ്ങളാണ് അയാളെ ചിത്രകാരനാക്കുന്നത് .
ഒരു പ്രണയബന്ധവും യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല ഒറ്റക്കാഴ്ച്ചയിൽ ആരും പ്രണയിക്കുന്നുമില്ല. കാലങ്ങളായുള്ള അന്വേഷണത്തിൻ്റെ ഉത്തരം കണ്ടെത്തലാണ്.... പ്രണയം...
ജീവിതത്തിൻ്റെ ആദ്യ നിമിഷത്തിൽ ... ആദ്യമായി ഹൃധയമിടിച്ചു തുടങ്ങിയപ്പോൾ ആരോ ഹൃദയത്തിൽ കോറിയിട്ടത് നിൻ രൂപമായിരുന്നുവോ ? ഇന്ന് നിൻ്റെ മിഴികളിൽ എൻ്റെ രൂപം കണ്ടതും... നിൻ്റെ ഹൃദയമിടിപ്പിൻ്റെ താളം എൻ്റെ ആത്മാവിൽ ഉണർത്തുപാട്ടായതും ... നീ എന്ന എന്നെ തിരിച്ചറിഞ്ഞ എൻ്റെ ഹൃദയത്തിൻ്റെ നില്ലപെയ്തല്ലാതെ മറ്റെന്താണ് .
നീ കൂടെയുണ്ടെങ്കിൽ എൻ്റെ യാത്ര ഒരിക്കലും ദുഷ്കരമാവില്ല. നീ കൂടെയുണ്ടെങ്കിൽ ഈ പെരുമഴയിലും എനിക്കൊരു കുടയുടെ മറ വേണ്ട. എരിഞ്ഞുകത്തുന്ന വെയിലാണെങ്കിലും നിൻ്റെ മോതിര വിരൽത്തുമ്പു കൊണ്ട് തൊട്ട ഒരു നുള്ളു ചന്ദനം മതി എൻ്റെ നെറ്റിത്തടം തണുപ്പിക്കാൻ. രക്തമുറയുന്ന തണുപ്പിലും എൻ്റെ നെഞ്ചിൽ തട്ടുന്ന നിൻ്റെ ഇളം ചൂടുള്ള ശ്വാസം മതി എൻ്റെ ജീവനെ പിടിച്ചുയർത്തുവാൻ.നിൻ്റെ ശരീരത്തിനെയോ, നിൻ്റെ മനസിനെയോ അല്ല നിന്നെത്തന്നെയാണ് ഞാൻ കാംക്ഷിക്കുന്നത് അല്ല എന്നെത്തന്നെയാണ് ഞാൻ നിന്നിൽ കാണുന്നത്
കാത്തിരിക്കാനും , കാതോർത്തിരിക്കാനും നീയുണ്ടെന്നുള്ളതാണ് എൻ്റെ ജീവിതത്തെ നിറമുള്ളതാക്കുന്നത്
No comments:
Post a Comment